കുവൈത്ത് സിറ്റി: വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ജനൂബ് സുർറയിലെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി സന്ദർശിച്ചു. അണ്ടർ സെക്രട്ടറിമാരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ചില ചെറിയ തിരുത്തലുകൾ വരുത്താൻ മന്ത്രി നിർദേശിച്ചു. 1,42,300 ചതുരശ്ര അടിയുള്ള കെട്ടിടത്തിന് 12 നിലകളാണുള്ളത്. 76 ദശലക്ഷം ദീനാറാണ് നിർമാണ ചെലവ്. പായ്ക്കപ്പലിനോട് സമാനമായ രീതിയിൽ നിർമിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം ഒക്ടോബറിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ സബ് ഡിവിഷനുകൾ ഇവിടേക്ക് മാറും. വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വിവിധ ഭരണനിർവഹണ വിഭാഗങ്ങളും വകുപ്പുകളും ഇവിടേക്ക് മാറാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.