കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശ വാർഷികത്തിൽ രക്തദാന ക്യാമ്പുമായി ആരോഗ്യ മന്ത്രാലയം. ‘ഒരുമിച്ചു എന്നെന്നേക്കുമായി, സ്വദേശത്തിനായുള്ള ഒരു മതിൽ’ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. തുടർച്ചയായ എട്ടാം വർഷമാണ് ആരോഗ്യ മന്ത്രാലയം ഇതിന് മുന്നോട്ടുവരുന്നത്.
രക്തബാങ്കിന്റെ സ്റ്റോക്ക് വർധിപ്പിക്കുന്നതിനും രക്തദാന പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സജീവമാക്കുന്നതിനും ആരോഗ്യ മന്ത്രാലയം നടത്തുന്ന കാമ്പയിനുകളുടെ തുടർച്ചയായാണ് ക്യാമ്പെന്ന് സപ്പോർട്ടിവ് മെഡിക്കൽ സേവനങ്ങൾക്കായുള്ള ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.യാക്കൂബ് അൽ തമർ പറഞ്ഞു.
ബുധനാഴ്ച അതിരാവിലെ മുതൽ രക്തം നൽകാൻ നിരവധി പേർ എത്തിയതായും സൈനിക സ്ഥാപനങ്ങളിലെ അംഗങ്ങളിൽ നിന്ന് വലിയ വിഭാഗം എത്തിയതായും രക്തപ്പകർച്ച സേവന വകുപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. ഹനാൻ അൽ അവാദി പറഞ്ഞു. സിവിൽ സ്ഥാപനങ്ങൾക്കുപുറമെ, സൈന്യം, പൊലീസ് തുടങ്ങിയ സൈനിക സ്ഥാപനങ്ങളിലെ അംഗങ്ങൾ, നാഷനൽ ഗാർഡ്, ഫയർ ഡിപ്പാർട്മെന്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്മെന്റിന്റെ പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് എന്നിവയുടെ സഹകരണവും രക്തദാന ക്യാമ്പിനുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.