കുവൈത്ത് സിറ്റി: സാമൂഹിക ക്ഷേമ മന്ത്രാലയത്തിെൻറ കൺസ്യൂമർ ആപ്ലിക്കേഷൻ മന്ത്രി ഡോ. മിശാൻ അൽ ഉതൈബി ആപ് ഉദ്ഘാടനം ചെയ്തു. ഉപഭോക്താക്കൾക്ക് സഹകരണ സംഘങ്ങളിലെ ഉൽപന്നങ്ങളുടെ വില അറിയാൻ ആപ് സഹായിക്കും. ഓരോ സാധനത്തിനും ഓരോ സ്ഥാപനത്തിലെയും വില വിരൽതുമ്പിൽ ഉപഭോക്താവിന് ലഭ്യമാകും. 500 ഉൽപന്നങ്ങളുടെ വില ഇ-സംവിധാനം വഴി വിലയിരുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. ജനങ്ങൾക്ക് വില താരതമ്യം ചെയ്യാനും അമിത വില ഈടാക്കുന്നുവെങ്കിൽ മന്ത്രാലയത്തെ അറിയിക്കാനും കഴിയുമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി മിശ്അൽ അൽ മനീഅ പറഞ്ഞു.
ലഭിക്കുന്ന പരാതികളിൽ വൈകാതെ നടപടിയെടുക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉൽപന്നങ്ങളുടെ ഫോട്ടോ സഹിതം ആപ്പിൽ പരാതി അപ്ലോഡ് ചെയ്യാൻ കഴിയും. വില നിരീക്ഷണത്തിന് മന്ത്രാലയത്തിന് സ്ഥിരം സംവിധാനം ഉള്ളതായും ഒമ്പത് എമർജൻസി സംഘങ്ങൾ ഉൾപ്പെടെ 30 സംഘങ്ങൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്താറുണ്ടെന്നും ഉപഭോക്താക്കൾക്ക് 135 എന്ന ഹോട്ട്ലൈൻ നമ്പറിൽ പരാതി അറിയിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.