കുവൈത്ത് സിറ്റി: ട്വിറ്റര്‍ ബ്ലൂ ടിക് വേരിഫിക്കേഷന് നഷ്ടമായതിൽ കുവൈത്തിലെ നിരവധി സർക്കാർ ഏജൻസികളും പ്രമുഖരും. നിരവധി മന്ത്രാലയങ്ങള്‍ക്കും കുവൈത്ത് ന്യൂസ് ഏജന്‍സിക്കും വേരിഫിക്കേഷന് നഷ്ടമായി.
ട്വിറ്റര്‍ ബ്ലൂ സബ്സ്ക്രിപ്ഷന് ഇല്ലാത്ത പ്രൊഫൈലുകളില്‍നിന്ന് നീല നിറത്തിലുള്ള വേരിഫൈഡ് ബാഡ്ജ് ഏപ്രില്‍ 20 മുതല്‍ നീക്കം ചെയ്യുമെന്ന് ട്വിറ്റര്‍ നേരത്തേ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
ഇതുവരെ സൗജന്യമായാണ് ബ്ലൂ ടിക് വേരിഫിക്കേഷന് ലഭിച്ചിരുന്നത്. പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയുമെല്ലാം അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ട്വിറ്റര്‍ സൗജന്യമായി ഏര്‍പ്പാടാക്കിയ സംവിധാനമായിരുന്നു ബ്ലൂ ടിക്. എന്നാല്‍, ഇലോണ്‍ മസ്ക് ചുമതലയേറ്റശേഷം ട്വിറ്ററിലെ വേരിഫിക്കേഷന് സബ്സ്ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റുകയായിരുന്നു.
എണ്ണ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, പൊതുമരാമത്ത് മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, എൻഡോവ്മെന്റ് മന്ത്രാലയം, നീതിന്യായ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, ധനകാര്യ മന്ത്രാലയം, കമ്യൂണിക്കേഷൻസ് കമീഷൻ, കുവൈത്ത് മുനിസിപ്പാലിറ്റി, റെസിഡൻഷ്യൽ കെയർ ഫൗണ്ടേഷൻ, ആർമി സ്റ്റാഫ് പ്രസിഡൻസി, കുവൈത്ത് ന്യൂസ് ഏജൻസി (കുന-ഇംഗ്ലീഷ്), ഗവൺമെന്റ് കമ്യൂണിക്കേഷൻ സെന്റർ, കുവൈത്ത് യൂനിവേഴ്സിറ്റി, സിവിൽ ഇൻഫർമേഷൻ അതോറിറ്റി, മാൻപവർ അതോറിറ്റി, റോഡ് അതോറിറ്റി, സ്പോർട്സ് അതോറിറ്റി, ഡിസേബിൾഡ് അതോറിറ്റി, പെട്രോളിയം കോർപറേഷൻ, പരിസ്ഥിതി ഏജൻസി തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളും സ്ഥാപനങ്ങളും ബ്ലൂ ടിക് വേരിഫിക്കേഷന് നഷ്ടമായവരിൽപെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.