കുവൈത്ത് സിറ്റി: ഗതാഗതനിയമങ്ങൾകടുപ്പിച്ചു ആഭ്യന്തര മന്ത്രാലയം. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ രണ്ടുമാസത്തേക്ക് വാഹനം പിടിച്ചുവെക്കും. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചാലും റോഡരികിൽ പാർക്ക് ചെയ്താലും സമാനമായ ശിക്ഷ ലഭിക്കും. നിയമലംഘനങ്ങൾ വർധിച്ച സാഹചര്യത്തിൽ ആഭ്യന്തര സഹമന്ത്രി ശൈഖ് ഖാലിദ് അൽ ജാറുല്ലയാണ് ഉത്തരവിറക്കിയത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിക്കുന്നവരുടെയും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നവരുടെയും വാഹനം രണ്ടുമാസം പിടിച്ചു വെക്കും. റോഡരികിൽ നിർത്തിയിടുന്നതും ഗതാഗത തടസ്സമുണ്ടാക്കുന്നതുമായ വാഹനങ്ങളും പിടികൂടും. നിരത്തുകളിൽ നിശ്ചിത വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളും രണ്ടുമാസം കസ്റ്റഡിയിൽ വെക്കും. സ്മാർട്ട്കാമറകൾ വഴിയാണ് വേഗപരിധി ലംഘിക്കുന്നവരെ കണ്ടെത്തുക. സുരക്ഷിതവും മാന്യവുമായ ഡ്രൈവിങ് സംസ്കാരം നടപ്പാക്കുന്നതിെൻറ ഭാഗമായാണ് ശിക്ഷാനടപടികൾ.ഗതാഗത നിയമലംഘനങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യാൻ സാൽമിയയിൽ പ്രത്യേക ഗതാഗത വകുപ്പ് ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.