ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹീ മ​ദ്റ​സ​ക​ളി​ലെ സം​യു​ക്ത യോ​ഗ​ത്തി​ൽ ഡോ. ​ഇ​സ്മാ​യി​ൽ ക​രി​യാ​ട്

സം​സാ​രി​ക്കു​ന്നു

'ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമിക ശിക്ഷണങ്ങളും അനിവാര്യം'

കുവൈത്ത് സിറ്റി: കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ധാർമിക ശിക്ഷണങ്ങളും നൽകിയില്ലെങ്കിൽ വരുന്ന തലമുറയുടെ നാശത്തിന് കാരണമായിത്തീരുമെന്ന് കെ.എൻ.എം (മർകസുദ്ദഅവ) സെക്രട്ടറി ഡോ. ഇസ്മായിൽ കരിയാട് പറഞ്ഞു. കുവൈത്തിലെ ഇന്ത്യൻ ഇസ്‍ലാഹീ മദ്റസകളിലെ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾ മയക്കുമരുന്നിന്റെ അടിമകളായി മാറുന്ന അനുഭവങ്ങൾ ധാരാളം കേൾക്കുന്നു.

ഇത്തരം സാഹചര്യങ്ങളിൽ ധാർമിക ബോധത്തോടെ കുട്ടിയെ പിടിച്ചുനിർത്താൻ ദൈവികബോധത്തോടെയുള്ള ശിക്ഷണം നൽകുക എന്നത് രക്ഷിതാക്കളുടെ ബാധ്യതയാണ്. മതപാഠശാലകൾ കാലഘട്ടത്തിന്റെ വെല്ലുവിളികളെ പ്രതിരോധിക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നതാക്കി മാറ്റേണ്ടതുണ്ട്. ഇതിൽ അധ്യാപകരോടൊപ്പം രക്ഷിതാക്കൾക്കും നിർണായക പങ്ക് വഹിക്കാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ അബ്ബാസിയ, ജഹ്റ യൂനിറ്റുകളും ഇസ്‍ലാഹീ മദ്റസകളും ചേർന്നാണ് സംഗമം സംഘടിപ്പിച്ചത്. ഷമീം ഒതായി അധ്യക്ഷത വഹിച്ചു. ഹാതീം നബീൽ ഖിറാഅത്ത് നടത്തി. അനസ് മുഹമ്മദ് സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പഞ്ഞു.

Tags:    
News Summary - Moral education is essential along with physical education'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.