കുവൈത്ത് സിറ്റി: ധാർമികവിദ്യാഭ്യാസം സമൂഹനന്മക്ക് അനിവാര്യമാണെന്ന് ഇന്ത്യൻ ഇസ്ലാഹി മദ്റസ പി.ടി.എ യോഗം അഭിപ്രായപ്പെട്ടു. മദ്റസ സദർ മുദരിസ് അബ്ദുൽ അസീസ് സലഫി ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ നിരന്തരശ്രദ്ധ വിദ്യാർഥികളുടെ പഠനത്തിൽ വേണമെന്ന് അദ്ദേഹം ഉണർത്തി.
ഐ.ഐ.സി കേന്ദ്ര ട്രഷറർ അനസ് മുഹമ്മദ് പുതിയ വർഷത്തേക്കുള്ള അക്കാദമിക് പ്ലാൻ അവതരിപ്പിച്ചു. മനാഫ് മാത്തോട്ടം ആമുഖഭാഷണം നടത്തി. സംഗമത്തിൽ പുതിയ പി.ടി.എ പ്രസിഡന്റായി ഷാനിൽ അഷ്റഫും ജനറൽ സെക്രട്ടറിയായി ഷിജാത് അഹമ്മദും ട്രഷററായി ഫമീർ ജാനും തെരഞ്ഞെടുക്കപ്പെട്ടു.
ഷർശാദ് പുതിയങ്ങാടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കേരളത്തിലെ സി.ഐ.ഇ.ആർ സിലബസ് അടിസ്ഥാനത്തിൽ കെ.ജി മുതൽ ആറാം ക്ലാസ് വരെ എല്ലാ ശനിയാഴ്ചകളിൽ സാൽമിയ അമ്മാൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിലാണ് മദ്റസ നടക്കുന്നത്. ഖുര്‍ആന്‍, തജ്വീദ്, ഹിഫ്ള്, ചരിത്രം, കര്‍മം, സ്വഭാവം, വിശ്വാസം, പ്രാർഥനകള്‍, അറബിക്, മലയാളം എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ക്ലാസുകള്‍.
കലാകായിക, വിനോദ, വ്യക്തിത്വ വികസന പരിപാടികളും നാട്ടിലും ഇതേ സിലബസില്‍ തുടര്‍പഠനത്തിന് അവസരവും ഉണ്ടെന്നും സംഘാടകർ അറിയിച്ചു. പുതിയ അഡ്മിഷന് - 96658400, 65829673, 66405706.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.