കുവൈത്ത് സിറ്റി: യുദ്ധത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സുഡാന് കുവൈത്തിന്റെ കൂടുതൽ സഹായം. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) സംഭാവന ചെയ്ത 30 ടൺ ദുരിതാശ്വാസ സഹായവുമായി കുവൈത്തിന്റെ അഞ്ചാമത്തെ വിമാനം സുഡാനിലെത്തി.
അടിയന്തര ദുരിതാശ്വാസ സാമഗ്രികളും ഭക്ഷണവും വിമാനത്തിലുണ്ട്. ദുഷ്കര സാഹചര്യത്തിൽ സുഡാന് കൂടുതൽ സഹായവും കൂടെ നിൽക്കുകയും ചെയ്യുന്നത് തുടരുമെന്ന് കെ.ആർ.സി.എസ് ഡെപ്യൂട്ടി ചെയർമാൻ അൻവർ അൽ ഹസാവി പറഞ്ഞു. ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ മടിച്ചുനിൽക്കില്ലെന്നും അൽ ഹസാവി വ്യക്തമാക്കി.ദുരിതാശ്വാസ സഹായം എത്തിക്കുന്നതിൽ ഇടപെട്ട വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, കുവൈത്ത് വ്യോമസേന എന്നിവയോട് അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.