കുവൈത്ത് സിറ്റി: വിദേശി പ്രഫഷനലുകൾക്ക് എൻട്രി വിസ നൽകുന്നതിനെതിരെ പ്രതികരിച്ച് കുവൈത്ത് പാർലമെൻറ് അംഗം.
മുഹൽഹൽ അൽ മുദഫ് എം.പിയാണ് വിദേശി എൻജിനീയർമാർ, അക്കൗണ്ടൻറുമാർ, നിയമജ്ഞർ തുടങ്ങിയവർക്ക് എൻട്രി വിസ നൽകരുതെന്ന് ആവശ്യപ്പെട്ടത്.
ഇനിയും ഇൗ പ്രഫഷനുകളിലേക്ക് പുതിയ വിസ അനുവദിക്കേണ്ട ആവശ്യമില്ലെന്നും തൊഴിൽവിപണി വിലയിരുത്തി ക്രമേണ മറ്റു പ്രഫഷനുകളിലും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വദേശികൾക്ക് തൊഴിലവസരം ഒരുക്കുന്നതിനാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.