കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ശുചീകരണ കാമ്പയിൻ ഞായറാഴ്ച മുതൽ നടക്കും. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും പ്രത്യേക ഡ്രൈവുകൾ നടത്താൻ പദ്ധതി തയാറാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി മാലിന്യം ശേഖരിക്കലും ശുചീകരണവും കാര്യക്ഷമമായി നടക്കാത്തതിനാൽ വിവിധ ഭാഗങ്ങളിൽ നടവഴികളിലടക്കം മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ട്. മാലിന്യ ശേഖരണ കൊട്ടകൾ പലയിടത്തും നിറഞ്ഞുകവിഞ്ഞു. വരും ദിവസങ്ങളിൽ തീവ്രയജ്ഞത്തിലൂടെ ക്ലീൻ കുവൈത്ത് സാധ്യമാക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. അബ്ബാസിയ, മംഗഫ്, മഹ്ബൂല, സാൽമിയ, അബൂഹലീഫ, ഫഹാഹീൽ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. ശുചീകരണ യജ്ഞത്തിനൊപ്പം പരിശോധനയും നടക്കാനിടയുണ്ട്. വരുംദിവസങ്ങളിലും റെയ്ഡ് പ്രതീക്ഷിക്കാമെന്നാണ് അധികൃതർ നൽകുന്ന സൂചന. ഭക്ഷണ സാധനങ്ങൾ അനാരോഗ്യകരമായ രീതിയിൽ സൂക്ഷിച്ചുവെക്കുന്നതും പൊതുസ്ഥലം കൈയേറി കടകൾ പുറത്തേക്കു നീട്ടുന്നതും പിടികൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.