മുനിസിപ്പൽ കൗൺസിൽ: മന്ത്രിസഭ നാമനിർദേശം

കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പൽ കൗൺസിലിലേക്ക് മന്ത്രിസഭ നാമനിർദേശം നൽകിയ ആറുപേരിൽ നാലും വനിതകൾ. മുനിസിപ്പൽ മന്ത്രി ഡോ. റന അൽഫാരിസാണ് ചരിത്രപരമായ ഉത്തരവ് ഇറക്കിയത്. ശരീഫ അൽശൽഫാൻ, അൽയ അൽഫാരിസി, മുനീറ അൽആമിർ, ഫറാഹ് അൽറൂമി എന്നിവരാണ് മന്ത്രിസഭ നാമനിർദേശ പ്രകാരം മുനിസിപ്പൽ കൗൺസിലിൽ എത്തിയ വനിതകൾ.

ഇസ്മായിൽ ബെഹ്ബഹാനി, അബ്ദുല്ലത്തീഫ് അൽദൈഇ എന്നിവരാണ് നാമനിർദേശത്തിലൂടെ കൗൺസിലിൽ എത്തിയ മറ്റുള്ളവർ. ആറുപേരെ മന്ത്രിസഭ നിയമിക്കുന്നത് ഉൾപ്പെടെ മൊത്തം 16 പേരാണ് മുനിസിപ്പാലിറ്റി ഭരണസമിതിയിൽ ഉണ്ടാവുക. പത്തുപേരെ മേയ് 21ന് നടന്ന പൊതുതെരഞ്ഞെടുപ്പിലൂടെ തെരഞ്ഞെടുത്തിരുന്നു.

ഒന്നാം മണ്ഡലത്തിൽനിന്ന് ഹസൻ കമാൽ, രണ്ടാം മണ്ഡലത്തിൽനിന്ന് അബ്ദുല്ല അൽമെഹ്റി, മൂന്നാം മണ്ഡലത്തിൽനിന്ന് ഫഹദ് അൽഅബ്ദുൽ ജദിർ, നാലാം മണ്ഡലത്തിൽനിന്ന് സൗദ് അൽകൻദരി, അഞ്ചാം മണ്ഡലത്തിൽനിന്ന് നാസർ അൽജദാൻ, ആറാം മണ്ഡലത്തിൽനിന്ന് ഫുഹൈദ് അൽമുവൈസിരി, എട്ടാം മണ്ഡലത്തിൽനിന്ന് അബ്ദുല്ല അൽഇനീസി, ഒമ്പതാം മണ്ഡലത്തിൽനിന്ന് നാസർ അൽകഫീഫ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഏഴാം മണ്ഡലത്തിൽനിന്ന് ഖാലിദ് അൽമുതൈരി, പത്താം മണ്ഡലത്തിൽനിന്ന് നാസർ അൽആസ്മി എന്നിവർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 

Tags:    
News Summary - Municipal Council: Cabinet Nomination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.