കുവൈത്ത് സിറ്റി: ജിംനേഷ്യങ്ങളിലും ഹെൽത്ത് ക്ലബുകളിലും കുവൈത്ത് മുനിസിപ്പാലിറ്റി പരിശോധന കാമ്പയിൻ സംഘടിപ്പിച്ചു. 80 ശതമാനം ജിംനേഷ്യങ്ങളും കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നതായി മുനിസിപ്പാലിറ്റി മേധാവി അഹ്മദ് അൽ മൻഫൂഹി പറഞ്ഞു.
കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ മേഖലകളിലുള്ള സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റിയുടെ പരിശോധനയുണ്ടാവുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സന്ദർശകരുടെ ശരീര താപനില പരിശോധിക്കണമെന്നും മാസ്കും കൈയുറയും ധരിക്കണമെന്നും അണുനശീകരണം നടത്തണമെന്നും സാനിറ്റൈസർ ലഭ്യമാക്കണമെന്നതും അടക്കം നിബന്ധനകൾക്ക് വിധേയമായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.