കുവൈത്ത് സിറ്റി: കുവൈത്ത് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ.ടി.എം.സി.സി) ആഭിമുഖ്യത്തിലും ഗുഡ് എർത്ത് സഹകരണത്തിലും കെ.വി. സൈമൺ രചിച്ച ഗാനങ്ങൾ ഉൾപ്പെടുത്തി സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു.‘തേനിലും മധുരം’ എന്ന പേരിൽ ഏപ്രിൽ 11ന് വൈകീട്ട് ഏഴ് മുതൽ നാഷനൽ ഇവാഞ്ചലിക്കൽ ചർച്ചിലാണ് പരിപാടി. നിരവധി ക്രിസ്തീയ ഗാനങ്ങൾക്ക് വരികളും താളവും ഈണവും പകർന്നിട്ടുള്ളയാളാണ് കെ.വി. സൈമൺ.
കെ.ടി.എം.സി.സി, കെ.സി.സി, മെൻസ് വോയിസ് ആൻഡ് കോറൽ സൊസൈറ്റി,യൂത്ത് കോറസ് എന്നീ ഗായക സംഘത്തോടൊപ്പം കുവൈത്തിലെ പ്രശസ്തരായ ഗായകരും ഗാനങ്ങൾ ആലപിക്കും. ഗാനസന്ധ്യയുടെ ഒരുക്കങ്ങൾക്കായി സജു വാഴയിൽ തോമസ്, റോയി കെ.യോഹന്നാൻ, വിനോദ് കുര്യൻ ഷിബു വി.സാം, ഷിജോ തോമസ്,റെജു വെട്ടിയാർ, ജീസ് ജോർജ് ചെറിയാൻ,തോമസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.