കുവൈത്ത് സിറ്റി: കുവൈത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ നഫോ ഗ്ലോബൽ കുവൈത്തിന്റെ സംഗീതപരിപാടിയായ ‘മ്യൂസ്-23’ ശനിയാഴ്ച വൈകീട്ട് ആറു മുതൽ മൈദാൻ ഹവല്ലി, അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും.
പ്രമുഖ പിന്നണി ഗായികയും ഗാനരചയിതാവുമായ സന മൊയ്തൂട്ടി, പ്രമുഖ പിന്നണി ഗായകനായ യദു കൃഷ്ണനും ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന ഗാനസന്ധ്യയാണ് പ്രധാന പരിപാടി. പോപ്പ്, ഹിന്ദി, തമിഴ്, മലയാളം, സിനിമാ ഗാനങ്ങൾ ഉൾപ്പെടുന്നതായിരിക്കും തത്സമയ ലൈവ് ഇൻ കൺസേർട്ട്.
ഭാരത സംഗീതം, വാദ്യോപകരണ സംഗീതം, വിഷ്വൽ ടെക്നോളജി എന്നിവയുടെ അതുല്യമായ സംയോജനം കുവൈത്തിലെ സംഗീതപ്രേമികൾക്ക് സാക്ഷ്യം വഹിക്കാനാകും. കുവൈത്തിലെ ഇന്ത്യൻ സമൂഹം പ്രത്യേകിച്ച് മലയാളികൾ ആവേശപൂർവം കാത്തിരിക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതംചെയ്യുന്നതായി നാഫോ സംഘാടകർ അറിയിച്ചു. പ്രവേശനം ക്ഷണക്കത്തുകൾ മുഖേനയായിരിക്കും. വിശദവിവരങ്ങൾക്ക് 55279900, 65790153, 65978057 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.