കുവൈത്ത് സിറ്റി: ആകാശത്ത് വർണക്കുത്തുകൾകൊണ്ട് തീർത്ത അമീറും കിരീടാവകാശിയും സമുദ്രത്തിനടിയിലെ മീനും മുത്തുച്ചിപ്പികളും മരുഭൂമിയുടെ പശ്ചാത്തലത്തിൽ നീങ്ങുന്ന ഒട്ടകങ്ങൾ... ഗ്രീൻ ഐലൻഡ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടികൾ വ്യത്യസ്തമായി.
2000ത്തിലധികം ഡ്രോണുകൾ ഉപയോഗിച്ചാണ് ഗ്രീൻ ഐലൻഡ് ആകാശത്ത് വ്യത്യസ്ത രൂപങ്ങൾ തീർത്തത്. രൂപങ്ങൾക്കൊപ്പം വിവിധ എഴുത്തുകളും ചിഹ്നങ്ങളും ദേശീയ പതാകയുമൊക്കെ വെളിച്ചം, നിറങ്ങൾ എന്നിവയുടെ പിൻബലത്തോടെ ആകാശത്ത് തെളിഞ്ഞു. രാജ്യത്തെ പ്രശസ്ത ലാൻഡ്മാർക്കുകളും കാഴ്ചക്കായി ആകാശത്ത് എത്തി.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരുടെ ചിത്രങ്ങൾ കൈയടിച്ചാണ് ആളുകള്‍ സ്വീകരിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി കുവൈത്ത് ടവറിന് സമീപവും ഡ്രോണുകളുടെ പ്രകടനം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.