നാ​വി​ക​സേ​ന മോ​ക്​​ഡ്രി​ൽ ഇന്നും നാ​ളെ​യും

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ നാ​വി​ക​സേ​ന​യു​ടെ പ​രി​ശീ​ല​ന​വും മോ​ക്​ ഡ്രി​ല്ലും തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ക്കും. രാ​വി​ലെ എ​ട്ടു​മു​ത​ൽ ഉ​ച്ച​ക്ക് ശേ​ഷം മൂ​ന്നു​വ​രെ​യാ​ണ്​ പ​രി​ശീ​ല​നം. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ലെ പൊ​തു​ജ​ന സ​മ്പ​ർ​ക്ക വി​ഭാ​ഗം വ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ച​താ​ണി​ത്.

ബു​ബ്​​യാ​ൻ ദ്വീ​പി​​ന്റെ തെ​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗം, ഫൈ​ല​ക ദ്വീ​പി​​ന്റെ വ​ട​ക്കു​കി​ഴ​ക്ക്​ ഭാ​ഗം, കു​വൈ​ത്ത്​ സി​റ്റി​യു​ടെ കി​ഴ​ക്കു​ഭാ​ഗം 12 മൈ​ൽ അ​ക​ലെ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പ​രി​​ശീ​ല​ന​വും അ​ഭ്യാ​സ പ്ര​ക​ട​ന​വും ന​ട​ക്കു​ക.

വെ​ടി​ക്കോ​പ്പു​ക​ളും യു​ദ്ധോ​പ​ക​ര​ണ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചു​ള്ള പ​രി​ശീ​ല​നം ആ​യ​തി​നാ​ൽ ക​ട​ലി​ൽ പോ​വു​ന്ന​വ​രോ​ട്​ ഷൂ​ട്ടി​ങ്​ റേ​ഞ്ച്​ പ​രി​സ​ര​ത്തു​നി​ന്ന്​ അ​ക​ന്നു​നി​ൽ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.

Tags:    
News Summary - Navy today and tomorrow in Mokdri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.