കുവൈത്ത് സിറ്റി: കുവൈത്ത് നാവികസേന വടക്കൻ അറേബ്യൻ ഗൾഫിൽ പരിശീലനം നടത്തി. ‘സീ ഷീൽഡ്’ എന്ന പേരിൽ കോസ്റ്റ് ഗാർഡ്, ആഭ്യന്തര മന്ത്രാലയത്തിന്റെ വെർട്ടിക്കൽ ഏവിയേഷൻ, യു.എസ് നേവി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശീലനം. സുരക്ഷയും സ്ഥിരതയും നിലനിർത്തൽ, മേഖലയിലെ സമുദ്ര വെല്ലുവിളികൾ നേരിടൽ എന്നിവ ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കപ്പലുകളും വിമാനങ്ങളും ഉപയോഗിച്ച് തീവ്രമായ സമുദ്ര പട്രോളിങും ഇതിലുൾപ്പെടുന്നു. സൈനികരുടെ ജാഗ്രത വർധിപ്പിക്കൽ, അനുഭവ കൈമാറ്റം എന്നിവ വളർത്തുന്നതിലും ‘സീ ഷീൽഡ്’ ഓപറേഷൻ ശ്രദ്ധ കേന്ദ്രീകരിച്ചു. സമുദ്ര സുരക്ഷയെ ശക്തിപ്പെടുത്തുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിശീലനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.