കുവൈത്ത് സിറ്റി: ഫലസ്തീൻ അതിജീവനത്തിന്റെ പോരാട്ടത്തിൽ മനുഷ്യരാശിയുടെ പിന്തുണ അനിവാര്യമാണെന്നും അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) ആവശ്യപ്പെട്ടു. ഇതിനകം ലക്ഷത്തിലേറെ ഫലസ്തീനികൾ സയണിസ്റ്റ് ഭീകരവാദികളുടെ കൈയാൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിൽ നിരവധി കുട്ടികളാണ്. ഫലസ്തീനിൽ അവശേഷിക്കുന്ന ഭൂമികൂടി പിടിച്ചെടുക്കാൻ സാമ്രാജ്യത്വ ചേരികളുടെ സഹായത്താൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന അധിനിവേശത്തിന്റെ ഭാഗമായാണ് നിരപരാധികളായ ഫലസ്തീനികൾ കൊല്ലപ്പെട്ടത്. സ്വന്തം മണ്ണിൽ ജീവിക്കാനുള്ള അവകാശത്തിൽ നിന്നുള്ള ഫലസ്തീനികളുടെ പ്രതികരണമാണ് ഇപ്പോൾ ഉണ്ടായത്. യുദ്ധം ഒന്നിനും പരിഹാരമല്ല. ലോകസമാധാനത്തിനും ശാന്തിക്കും വേണ്ടി ലോകസമൂഹം ഒന്നിച്ചു ശബ്ദിക്കണമെന്നും കെ.കെ.എം.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.