കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുേമ്പാൾ ഇൗ വർഷം രണ്ടാം പാദത്തിൽ കുവൈത്തിെൻറ കയറ്റുമതി 152 ശതമാനം വർധിച്ചു. ഇറക്കുമതിയിൽ 18.9 ശതമാനം വർധന ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 1.97 ശതകോടി ദീനാറിെൻറ കയറ്റുമതിയാണ് രാജ്യം നടത്തിയത്. ഇൗ വർഷം 4.97 ശതകോടി ദീനാറായി ഉയർന്നു. ഇതിൽ 4.5 ശതകോടി ദീനാറും പെട്രോളിയമോ അനുബന്ധ ഉൽപന്നങ്ങളോ ആണ്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത് 1.7 ശതകോടി മാത്രമായിരുന്നു.
കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം വാണിജ്യ ഇടപാടുകളും അന്തർദേശീയ വ്യാപാരവും മന്ദീഭവിച്ചിരുന്നതാണ് ഇൗ അന്തരത്തിന് കാരണം. എണ്ണവില കൂപ്പുകുത്തിയിരുന്നതിനാൽ കഴിഞ്ഞ വർഷത്തെ കയറ്റുമതിയുടെ മൂല്യവും കുറവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.