കുവൈത്ത് സിറ്റി: എസ്.എം.സി.എ കുവൈത്ത് കുട്ടികളുടെ വിഭാഗമായ ബാലദീപ്തിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. നാല് ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കമ്മിറ്റി അംഗങ്ങളിൽനിന്ന് നടത്തിയ നേഹ എൽസ ജെയ്മോൻ പ്രസിഡൻറായും ബ്ലെസി മാർട്ടിൻ സെക്രട്ടറിയായും അമല സോണി ബാബുവിനെ ട്രഷററായും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: ഇമ്മാനുവേൽ റോഷൻ ജെയ്ബി (വൈസ് പ്രസി.), സാവിയോ സന്തോഷ് (ജോ.സെക്ര.). ആഷ്ലി ആൻറണി (അബ്ബാസിയ), റയാൻ റിജോയ് (സിറ്റി, ഫർവാനിയ), ലെന ജോളി (ഫഹാഹീൽ), ജോർജ് നിക്സൺ (സാൽമിയ) എന്നിവരാണ് ഏരിയ കൺവീനർമാർ. ബാലദീപ്തി ചീഫ് കോഒാഡിനേറ്റർ അനു ജോസഫ് പെരികിലത്ത് ആമുഖ സന്ദേശം നൽകി. മുഖ്യെതരഞ്ഞെടുപ്പ് കമീഷണർ അഡ്വ. ബെന്നി നാൽപതാംകളം, ഏരിയാ തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായ ബിജു തോമസ് കലായിൽ (അബ്ബാസിയ), അലക്സ് റാത്തപ്പിള്ളി (ഫഹാഹീൽ), അനീഷ് തെങ്ങുംപള്ളി (സാൽമിയ), ജോഷി സെബാസ്റ്റ്യൻ (സിറ്റി, ഫർവാനിയ) എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
എസ്.എം.സി.എ പ്രസിഡൻറ് ബിജോയ് പാലാക്കുന്നേൽ, ജനറൽ സെക്രട്ടറി അഭിലാഷ് ബി. ജോസ് അരീക്കുഴിയിൽ, ട്രഷറർ സാലു പീറ്റർ ചിറയത്ത് എന്നിവർ സംസാരിച്ചു. ബാലദീപ്തി ഏരിയ കോഒാഡിനേറ്റർമാരായ ലിറ്റ്സി സെബാസ്റ്റ്യൻ (അബ്ബാസിയ), മനോജ് ഈനാശു (ഫഹാഹീൽ), അലക്സ് സിറിയക് (സാൽമിയ), ജോമോൻ ജോർജ് (സിറ്റി, ഫർവാനിയ) എന്നിവരും സന്നിഹിതരായിരുന്നു.
ബാലദീപ്തി രജത ജൂബിലി ആഘോഷിക്കുന്ന 2021-22 വർഷത്തിൽ നാട്ടിലും കുവൈത്തിലും നിർധനരായ ഇന്ത്യൻ കുട്ടികൾക്കായി ദീർഘകാലാടിസ്ഥാനത്തിലുള്ള വിദ്യാഭ്യാസ സഹായപദ്ധതി ആവിഷ്കരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.