കുവൈത്ത് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം കുവൈത്ത് (ഐ.ഡി.എഫ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹോട്ടൽ റീജൻസിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ കുവൈത്ത് വിടാനൊരുങ്ങുന്ന ഡോ. രമേഷ് പണ്ഡിറ്റ്, ഡോ. മുഹമ്മദ് ഷുക്കൂർ എന്നിവരെ ആദരിച്ചു. 10, 12 പരീക്ഷകളിൽ മികച്ച വിജയം നേടിയ ഇന്ത്യൻ വിദ്യാർഥികളെ ആദരിച്ചു. 20 വർഷമായി കുവൈത്തിൽ ഇന്ത്യൻ മെഡിക്കൽ പ്രഫഷനലുകൾക്കിടയിൽ ഐ.ഡി.എഫ് അവിഭാജ്യ പങ്കുവഹിക്കുന്നതായി ഭാരവാഹികൾ പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഡോ. സമീർ ഹുമദ് (പ്രസി), ഡോ. മോഹൻ റാം, ഡോ. സുസോവന സുജിത് (വൈസ് പ്രസി), ഡോ.ഫിലിപ്പോസ് ജോർജ് (ജന.സെക്ര), ഡോ. രാജേന്ദ്ര മിശ്ര (ജോ.ജന.സെക്ര), ഡോ. സണ്ണി വർഗീസ് (ട്രഷ), ഡോ. ജിബിൻ ജോൺ തോമസ് (ജോ. ട്രഷ), ഡോ. അനില ആന്റണി (കൾചറൽ സെക്ര), ഡോ. ഫിബിഷ ബാലൻ (ജോ.കൾചറൽ സെക്ര), ഡോ. രായവരം രഘുനന്ദൻ (കമ്യൂണിറ്റി സെക്ര), ഡോ. ശ്രീറാം നാഥൻ (ജോ.കമ്യൂണിറ്റി സെക്ര),ഡോ. ഷഹീദ് ഖാൻ പത്താൻ (കമ്യൂണിക്കേഷൻ സെക്ര), ഡോ. രാജേഷ് വാസുദേവ (ജോ.കമ്യൂണിക്കേഷൻ സെക്ര), ഡോ. ഇംതിയാസ് നവാസ് (മെംബർഷിപ് സെക്ര), ഡോ. മുഹമ്മദ് ഉമർ തക് (ജോ.മെംബർഷിപ് സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.