കുവൈത്ത് സിറ്റി: കെ.ഐ.ജി ഫർവാനിയ ഏരിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന തിരഞ്ഞെടുപ്പിന് കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റ് അൻവർ സയീദ്, കേന്ദ്ര ട്രഷറർ പി.കെ.മനാഫ് എന്നിവർ നേതൃത്വം നൽകി.
എസ്.എം ബഷീറിന്റെ ഖുർആൻ പാരായണത്തോടുകൂടി ആരംഭിച്ച യോഗത്തിൽ കേന്ദ്ര ട്രഷറർ പി.കെ. മനാഫ് സമാപനവും പ്രാർഥനയും നിർവഹിച്ചു. ഭാരവാഹികൾ: വി.കെ. അനീസ് അബ്ദുൽ സലാം (പ്രസി.), ഹഫീസ് മുഹമ്മദ് പാടൂർ (സെക്ര.), ഷാനവാസ് തോപ്പിൽ (ട്രഷ.), മുഹമ്മദ് റഫീഖ് അബ്ദുൽ സലാം, അബ്ദുൽ വാഹിദ് (വൈ. പ്രസി.), സി.പി. മുഹമ്മദ് ഷാഹിദ്, ജവാദ് നദീർ (ജോ. സെക്ര), പി.എ. അൽത്താഫ് (അസി. ട്രഷ), കെ.പി. യൂനുസ്, എൻ.സി. അഫ്സൽ ഉസ്മാൻ, ടി.കെ. ഷബീർ, സദറുദ്ധീൻ, അഫ്താബ് ആലം, ഹസീബ്, എസ്.എം. ബഷീർ, യു. അഷ്റഫ്, എൽ.വി. നയീം (വകുപ്പ് കൺവീനർമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.