കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഏകീകൃത ആപ്ലിക്കേഷനായ സഹൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ അവതരിപ്പിക്കുന്നു. `സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീൽ' സേവനമാണ് പുതുതായി നീതിന്യായ മന്ത്രാലയം ആരംഭിച്ചത്. ഇതോടെ നിയമപരമായ കാര്യങ്ങൾ സൗകര്യപ്രദമായി കൈകാര്യം ചെയ്യാനും കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങള്‍ക്ക് അറിയാനും സാധിക്കും. ഫീസുകള്‍ അടച്ച് അപേക്ഷകര്‍ക്ക് കേസുകളിൽ അപ്പീലുകൾ ഇല്ലെന്ന സർട്ടിഫിക്കറ്റ് നേടാനും പുതിയ സേവനത്തിലൂടെ കഴിയും. നീതിന്യായ മന്ത്രാലയവും ഔഖാഫ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയവും സഹകരിച്ചാണ് ഡിജിറ്റല്‍ സേവനം നല്‍കുന്നത്. റസിഡൻഷ്യൽ അഡ്രസ് സ്റ്റാറ്റസ് പരിശോധിക്കാനുള്ള സേവനവും സഹൽ ആപ്പിൽ അടുത്തിടെ അവതരിപ്പിച്ചിരുന്നു. പൊതുജനങ്ങള്‍ക്ക് ഇതോടെ ആപ് വഴി മേല്‍വിലാസം പരിശോധിക്കാം. മേല്‍വിലാസം മാറിയവര്‍ക്ക് തങ്ങളുടെ അഡ്രസ് അപ്ഡേറ്റ് ചെയ്യാന്‍ ഒരു മാസത്തെ സമയവും നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.