കുവൈത്ത് സിറ്റി: സഹൽ ആപ്പിൽ കുവൈത്ത് നീതിന്യായ മന്ത്രാലയം പുതിയ സേവനങ്ങൾ അവതരിപ്പിച്ചു. ഫാമിലി എൻഫോഴ്സ്മെന്റ് കേസ് ഫയലുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും മിനിറ്റ്സുകളും ഡിസ്ബേഴ്സ്മെന്റ് നടപടിക്രമങ്ങളും ആപ്ലിക്കേഷൻ വഴി അറിയാൻ കഴിയുന്നതാണ് പുതിയ സേവനം.
ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ സര്‍വിസുകള്‍ വ്യാപിപ്പിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. നിലവില്‍ 37 സർക്കാർ വകുപ്പുകളുടെ 400ലധികം സേവനങ്ങൾ ഇതുവഴി ലഭ്യമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 60 ദശലക്ഷം ഇടപാടുകൾ ആപ്പുവഴി നടന്നു. ഈ കാലയളവില്‍ 23 ലക്ഷം ഉപയോക്താക്കൾ ആപ് ഉപയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.