കുവൈത്ത്സിറ്റി: പുതുവത്സരാഘോഷത്തിൽ രാജ്യത്ത് രേഖപ്പെടുത്തിയത് 2,523 നിയമ ലംഘനങ്ങൾ. വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലംഘനങ്ങള്‍ കണ്ടെത്തിയത്. പുതുവത്സര അവധിദിനങ്ങളിൽ രാജ്യത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കർശന പരിശോധനകളാണ് നടന്നത്.
രാജ്യത്തെ വ്യാപാര മാളുകൾ, പ്രധാന ഹൈവേകൾ, നിരത്തുകൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിലായി 1,950 ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.
പൊലീസ് പട്രോളിങ് സംഘവും സജീവമായിരുന്നു. അക്രമ സാധ്യതകളും നിയമലംഘനങ്ങളും ഒഴിവാക്കുന്നതിനായാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചത്. ഇതു സംബന്ധിച്ച് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ കർശന നിർദേശം നൽകിയിരുന്നു. താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചവരും പിടികൂടിയവരില്‍ ഉള്‍പ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.