നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്ത് ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ളും സം​ഘാ​ട​ക​രും

നൈറ്റിംഗേൽസ് മാനസികാരോഗ്യ ദിനാചരണം

കുവൈത്ത് സിറ്റി: നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് മെഡിക്കൽ ക്വിസ് മത്സരം, മാനസികാരോഗ്യ പരിശീലന ക്ലാസ് എന്നിവ സംഘടിപ്പിച്ചു. നൈറ്റിംഗേൽസ്‌ ഓഫ് കുവൈത്ത് പ്രസിഡന്റ്‌ സിറിൽ ബി. മാത്യു അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവർത്തക ഷൈനി ഫ്രാങ്ക് ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത്‌ മോഹൻദാസ്, അബ്ദുൽ റഷീദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

വ്യക്തിത്വ വികസന പരിശീലകൻ വിനോദ് ശർമ ക്ലാസുകൾക്കും യോഗ പരിശീലനത്തിനും നേതൃത്വം നൽകി. മെഡിക്കൽ ക്വിസ് കോഓഡിനേറ്റർ ട്രീസ എബ്രഹാം സ്വാഗതവും നൈറ്റിംഗേൽസ് ഓഫ് കുവൈത്ത് ട്രഷറർ പ്രഭ രവീന്ദ്രൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റ്‌ സുമി ജോൺ പ്രോഗ്രാം അവതരണം നിർവഹിച്ചു.

ക്വിസ് മത്സരത്തിൽ ബിനെറ്റ് സി. സെബാസ്റ്റ്യനും ശാരി പ്രദീപും (ലേബർ റൂം ടീം) ഒന്നാം സ്ഥാനത്തിനും ഹാജിറ കെ.എ, ജെയ്‌മോൾ രാജു (പോസ്റ്റ്‌നേറ്റൽ വാർഡ് 2) എന്നിവർ രണ്ടാം സ്ഥാനത്തിനും അർഹരായി. സുരേഖ ഷൈനും ബീന മാത്യുവും (മെഡിക്കൽ വാർഡ് 17) മൂന്നാം സ്ഥാനം നേടി.മെഡിക്കൽ ക്വിസ് പ്രോഗ്രാം കോഓഡിനേറ്റേഴ്സായി സൗമ്യ എബ്രഹാം, ട്രീസ എബ്രഹാം, സുമി ജോൺ എന്നിവർ പ്രവർത്തിച്ചു. സിറിൽ ബി. മാത്യുവും റ്റീന തങ്കച്ചനും മെഡിക്കൽ ക്വിസ് മാസ്റ്റേഴ്സായിരുന്നു. 

Tags:    
News Summary - Nightingales Mental Health Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.