ഉ​ച്ച​ജോ​ലി വി​ല​ക്ക്: 100 നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ച്ച തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 155 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. 100 നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ട്സ്ആ​പ്പി​ലൂ​ടെ മാ​ൻ​പ​വ​ർ അ​തോ​റി​റ്റി​ക്ക് ഒ​മ്പ​ത് പ​രാ​തി ല​ഭി​ച്ചു. 51 ക​മ്പ​നി​ക​ൾ വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​താ​യി ബോ​ധ്യ​പ്പെ​ട്ടു.

തു​ട​ർ​ന്നും രാ​ജ്യ​വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. തൊ​ഴി​ലാ​ളി​ക​ളു​ടെ സു​ര​ക്ഷ​ക്കാ​യി ഈ ​മാ​സം ഒ​ന്നു​മു​ത​ൽ രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കി​യ ഉ​ച്ച​വി​ശ്ര​മ നി​യ​മം ലം​ഘി​ച്ചാ​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് 100 ദീ​നാ​ർ എ​ന്ന​തോ​തി​ൽ പി​ഴ ഈ​ടാ​ക്കു​ക​യും ക​മ്പ​നി​യു​ടെ ഫ​യ​ൽ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്യും.

ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​ക്കു​ക​യും ഫ​യ​ൽ റ​ദ്ദാ​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. തൊ​ഴി​ലാ​ളി​ക​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി​യു​ണ്ടാ​കും. അ​തേ​സ​മ​യം, തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് നി​ർ​ബ​ന്ധി​ച്ചാ​ണ് തൊ​ഴി​ൽ എ​ടു​പ്പി​ക്കു​ന്ന​തെ​ങ്കി​ൽ ക​മ്പ​നി​ക​ൾ​ക്കെ​തി​രെ മ​റ്റൊ​രു കേ​സ് കൂ​ടി ഫ​യ​ൽ ചെ​യ്യും.

Tags:    
News Summary - Noon work ban: 100 offenses were found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.