ഉച്ചജോലി വിലക്ക്: 100 നിയമലംഘനം കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമം ലംഘിച്ച തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് 155 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. 100 നിയമലംഘനം കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. വാട്സ്ആപ്പിലൂടെ മാൻപവർ അതോറിറ്റിക്ക് ഒമ്പത് പരാതി ലഭിച്ചു. 51 കമ്പനികൾ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നതായി ബോധ്യപ്പെട്ടു.
തുടർന്നും രാജ്യവ്യാപകമായി പരിശോധന നടത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തൊഴിലാളികളുടെ സുരക്ഷക്കായി ഈ മാസം ഒന്നുമുതൽ രാജ്യത്ത് നടപ്പാക്കിയ ഉച്ചവിശ്രമ നിയമം ലംഘിച്ചാൽ ഒരു തൊഴിലാളിക്ക് 100 ദീനാർ എന്നതോതിൽ പിഴ ഈടാക്കുകയും കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും.
ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കുകയും ഫയൽ റദ്ദാക്കുകയുമാണ് ചെയ്യുക. തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകും. അതേസമയം, തൊഴിലാളികളെക്കൊണ്ട് നിർബന്ധിച്ചാണ് തൊഴിൽ എടുപ്പിക്കുന്നതെങ്കിൽ കമ്പനികൾക്കെതിരെ മറ്റൊരു കേസ് കൂടി ഫയൽ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.