പഠിക്കാനുറച്ച് യുവത; യൂനിവേഴ്സിറ്റിയിൽ വിദ്യാർഥികളുടെ എണ്ണം കൂടി

കുവൈത്ത് സിറ്റി: പുതിയ അധ്യയനവർഷത്തിൽ കുവൈത്ത് യൂനിവേഴ്സ്റ്റിയിൽ അധ്യയനം ആരംഭിച്ചത് 42,000ത്തിലധികം വിദ്യാർഥികൾ. മുൻ അധ്യയന വർഷത്തേക്കാൾ കൂടുതലായെത്തിയത് 8100 പേർ. നിലവിൽ 42,136 വിദ്യാർഥികൾ സർവകലാശാലയുടെ വിവിധ കോളജുകളിലായി പഠിക്കുന്നുണ്ട്. 8134 ആണ് ഈ വർഷം പ്രവേശനം നേടിയവരുടെ കൃത്യമായ കണക്കെന്ന് സർവകലാശാല അറിയിച്ചു. പുതുവർഷാരംഭത്തിൽ വിദ്യാർഥികളെയും അധ്യാപകരെയും മറ്റു ജീവനക്കാരെയും യൂനിവേഴ്സിറ്റി വിദ്യാർഥികാര്യ മേധാവി ഡോ. സാമി അൽ ദുറൈ അഭിനന്ദിച്ചു. സ്വന്തം ചെലവിൽ പഠിക്കാൻ പ്രവാസി വിദ്യാർഥികൾക്കും ഈ വർഷം യൂനിവേഴ്സിറ്റി അവസരം നൽകിയിരുന്നു. ഇവരുടെ കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല.

ഫോക്കസ് കുവൈത്ത് ശില്പശാല

കുവൈത്ത് സിറ്റി: എൻജിനീയറിങ് ഡിസൈനിങ് രംഗത്തെ കൂട്ടായ്മയായ ഫോക്കസ് കുവൈത്ത്, ഒമനിക്സ് ഇന്റർനാഷനലിന്റെ സഹകരണത്തോടെ സെപ്റ്റംബർ 30ന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ശില്പശാല സംഘടിക്കുന്നു. ഡിസൈനിങ് രംഗത്തെ പുതിയ സോഫ്റ്റ്‌വെയറായ ബി.ഐ.എം (Revit)ൽ അവബോധം വളർത്തുന്നതിനായി സംഘടിപ്പിക്കപ്പെടുന്ന ശിൽപശാലയിൽ ഒമനിക്സിലെയും ഫോക്കസിലെയും വിദഗ്ധർ ക്ലാസുകൾ നയിക്കും. എൻജിനീയറിങ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് . 9968 7825, 6650 4992, 554220 18,9799 4262 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Tags:    
News Summary - The number of students increased in Kuwait University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.