കുവൈത്ത് സിറ്റി: മലയാളി യുവാവ് കുവൈത്തിൽ താമസസ്ഥലത്ത് കെട്ടിടത്തിന് മുകളിൽ മരിച്ച നിലയിൽ. കൊല്ലം കുണ്ടറ കാഞ്ഞിരംകോട് ആനന്ദവിലാസം ഗോവിന്ദപിള്ളയുടെ മകന് വിഷ്ണു ഗോവിന്ദ് (34) ആണ് മരിച്ചത്. ഫര്‍വാനിയയില്‍ ഐന ഇൻറര്‍നാഷനല്‍ എന്ന കമ്പനി നടത്തിവരുകയായിരുന്നു. ഫിലിപ്പീന്‍സുകാരി ഐനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. ഭാര്യ ആറുമാസം ഗര്‍ഭിണിയാണ്. ഹവല്ലിയിലെ ഫ്ലാറ്റിെൻറ മൂന്നാം നിലയിലാണ് വിഷ്ണു കുടുംബസമേതം താമസിച്ചിരുന്നത്.
ഇതേ ഫ്ലാറ്റിെൻറ 11ാം നിലയില്‍ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനാണ് തൂങ്ങിമരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. ബിസിനസുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി സംശയിക്കുന്നു. പാസ്പോർട്ട് പണയത്തിലായിരുന്നുവെന്നും വിവരമുണ്ട്. കെ.കെ.എം.എ മാഗ്നറ്റ് ടീമാണ് മൃതദേഹം നാട്ടിലയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.