ഒ.​ഐ.​സി.​സി കു​വൈ​ത്ത്: ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് തുടക്കം

കു​വൈ​ത്ത് സി​റ്റി: ഒ.​ഐ.​സി.​സി കു​വൈ​ത്ത് ആ​ല​പ്പു​ഴ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ന് വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കും. അ​ബു​ഹ​ലീ​ഫ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ആ​ഗ​സ്റ്റ് 25, സെ​പ്റ്റം​ബ​ർ ഒ​ന്ന്, എ​ട്ട്, 15 തീ​യ​തി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ. ടൂ​ര്‍ണ​മെ​ന്റി​ല്‍ റോ​യ​ൽ ഫ്ര​ണ്ട് ക്രി​ക്ക​റ്റ് ക്ല​ബ്, റാം​ബ്രോ​സ് ക്രി​ക്ക​റ്റ് ക്ല​ബ്, റൈ​സി​ങ് സ്റ്റാ​ർ ക്രി​ക്ക​റ്റ് ക്ല​ബ്, പ്രീ​ഡേ​റ്റേ​ഴ്‌​സ്-XI എ​ന്നി​ങ്ങ​നെ പ്ര​മു​ഖ​രാ​യ നാ​ലു ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കും.

സെ​പ്റ്റം​ബ​ർ 15ന് ​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം ന​ൽ​കും. ടൂ​ർ​ണ​മെ​ന്റി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് മാ​ൻ ഓ​ഫ് ദ ​ടൂ​ർ​ണ​മെ​ന്റ്, മി​ക​ച്ച ബാ​റ്റ്സ്മാ​ൻ, മി​ക​ച്ച ബൗ​ള​ർ, ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ച് എ​ന്നി​ങ്ങ​നെ പു​ര​സ്‌​കാ​രം ന​ൽ​കും. വി​വ​ര​ങ്ങ​ൾ​ക്ക് ബി​ജി പ​ള്ളി​ക്ക​ൽ 55372830, ഷി​ജു മോ​ഹ​ന​ൻ 90976008.

Tags:    
News Summary - OICC Kuwait-Cricket tournament starts on friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.