കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് വിമാനം ചാർട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ഒ.ഐ.സി.സി കുവൈത്ത്.
അനുമതി ലഭിക്കാനായി അധികൃതർക്ക് അപേക്ഷ സമർപ്പിച്ചു. രോഗബാധിതർ, ഗർഭിണികൾ, വിസ കാലാവധി തീർന്നവർ, ഉപരിപഠനത്തിന് നാട്ടിലെത്തേണ്ട വിദ്യാർഥികൾ തുടങ്ങി നിരവധി പേരാണ് കുവൈത്തിൽ കുടുങ്ങിക്കിടക്കുന്നത്. നിരവധി ഇന്ത്യക്കാരാണ് ജോലിയും ശമ്പളവും ഇല്ലാതെ ജീവിതം തള്ളിനീക്കുന്നത്. മാനസികസമ്മർദം കാരണം ആത്മഹത്യകളും മരണങ്ങളും വർധിക്കുകയാണ്.
കേന്ദ്ര സർക്കാറിെൻറ ഷെഡ്യൂൾ പ്രകാരമുള്ള വിമാനങ്ങൾ പര്യാപ്തവുമല്ല. ഈ സാഹചര്യത്തിലാണ് കൂടുതൽ പേരെ നാട്ടിലെത്തിക്കാൻ വിമാനം ചാർട്ട് ചെയ്യാൻ അപേക്ഷ നൽകിയത്. അധികൃതരുടെ അനുമതി ലഭിച്ചശേഷം തുടർപ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി പ്രസിഡൻറ് വർഗീസ് പുതുകുളങ്ങര, ജനറൽ സെക്രട്ടറി ബി.എസ്. പിള്ള എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.