കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ബദർ അൽ മുല്ല അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടന (ഒപെക്) സെക്രട്ടറി ജനറൽ അലി ബെൻസാബ്ത്തുമായി കൂടിക്കാഴ്ച നടത്തി.
ഊർജമേഖലയിൽ അറബ് സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഒപെക് ആസ്ഥാനം സന്ദർശിച്ച മന്ത്രി അൽ മുല്ല കഴിഞ്ഞ മൂന്നു വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സംഘടനയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.