കുവൈത്ത് സിറ്റി: ഒളിമ്പിക്സിൽ വനിതകളുടെ തുഴച്ചിൽ സോളോ മത്സരത്തിൽ പ്രതീക്ഷ നിലനിർത്തി കുവൈത്ത് താരം സുആദ് അൽ ഫഖാൻ. ശനിയാഴ്ച പ്രാഥമിക യോഗ്യത മത്സരം പൂർത്തിയാക്കിയ സുആദ് അൽ ഫഖാൻ നാലാം സ്ഥാനത്തെത്തി.
ഞായറാഴ്ച നടക്കുന്ന വ്യക്തിഗത യോഗ്യതാ മത്സരത്തിൽ നാലാം സ്ഥാനം മുതൽ ആറാം സ്ഥാനം വരെയുള്ള കളിക്കാർക്കുള്ള റൗണ്ടിൽ അൽ ഫഖാന്‍ അടുത്ത റൗണ്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടാനുള്ള രണ്ടാമത്തെ അവസരം ലഭിക്കും. ഒളിമ്പിക് ഗെയിംസിൽ മറൈൻ സ്പോർട്സിൽ പങ്കെടുക്കുന്ന ആദ്യ വനിതയാണ് സുആദ് അൽ ഫഖാൻ. ആറ് മത്സരങ്ങളിലായി ഒമ്പത് താരങ്ങളുമായാണ് കുവൈത്ത് ഇത്തവണ ഒളിമ്പിക്സിനെത്തിയത്. ഇതിൽ നാലുപേർ വനിതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.