ഷിഫ അൽ ജസീറ ഫർവാനിയയിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്

ആഘോഷമായി ഷിഫ അൽ ജസീറ ഫർവാനിയ ഓണം

കുവൈത്ത് സിറ്റി: ഷിഫ അൽ ജസീറ ഫർവാനിയയിൽ ഓണം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു. ജീവനക്കാരും മാനേജ്മെന്റും ഒന്നിച്ചണിനിരന്ന ആഘോഷം കലാപരിപാടികളും മത്സരങ്ങളുംകൊണ്ട് ശ്രദ്ധേയമായി. തിരുവാതിരക്കളി, ശാസ്ത്രീയ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസ്, ഏകാംഗഗാനം, സംഘഗാനം എന്നിവ ആഘോഷത്തിന് ഭംഗികൂട്ടി. ഡോക്ടർമാരും നഴ്‌സിങ് ജീവനക്കാരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പരിപാടികളിൽ പങ്കെടുത്തു.

മെഡിക്കൽ ഡയറക്ടർ ഡോ. അബ്ദുൽ നാസർ ജീവനക്കാരെ സ്വാഗതം ചെയ്യുകയും ഓണസന്ദേശം നൽകുകയുംചെയ്തു. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടികൾക്കും ജീവനക്കാർക്കും പ്രത്യേകം റാഫിൾ നറുക്കെടുപ്പ് നടത്തി. ജി.എം. സുബൈർ മുസ്‍ലിയാരകത്ത് പങ്കെടുത്ത എല്ലാവർക്കും മാനേജ്മെന്റിന്റെ നന്ദിയും അഭിനന്ദനവും അറിയിച്ചു. വർഷ രവി പരിപാടികൾ നിയന്ത്രിച്ചു. വൈകീട്ട് സാംസ്കാരിക പരിപാടികൾക്ക് ഗംഭീരമായ ഓണസദ്യയും ഒരുക്കിയിരുന്നു. ഓണസദ്യയിൽ 120ലധികം ജീവനക്കാർ പങ്കെടുത്തു.

എൻ.ബി.ടി.സി ഓണാഘോഷത്തിൽനിന്ന്

എൻ.ബി.ടി.സി ഗ്രൂപ് ഓണാഘോഷം

കുവൈത്ത് സിറ്റി: എൻ.ബി.ടി.സി കോർപറേറ്റ് ഓഫിസ് ഓഡിറ്റോറിയത്തിൽ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. എൻ.ബി.ടി.സി ചെയർമാൻ മുഹമ്മദ് അൽ ബദ്ദ, മാനേജിങ് ഡയറക്ടർ കെ.ജി. എബ്രഹാം, മാനേജ്‍മെന്റ് പ്രതിനിധികൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിഭവസമൃദ്ധ സദ്യയും 'മഹാബലി' എഴുന്നള്ളത്തും ഉണ്ടായി. സമൂഹത്തിലെ നാനാതുറകളിലുള്ള പ്രമുഖരും എൻ.ബി.ടി.സി ക്ലൈന്റ് പ്രതിനിധികളും ഓണാഘോഷത്തിന്റെ ഭാഗമായി. യു.എ.ഇ, സൗദി എന്നിവിടങ്ങളിലെ എൻ.ബി.ടി.സി റീജനൽ ഓഫിസുകളിലും ഓണാഘോഷം സംഘടിപ്പിച്ചു.

Tags:    
News Summary - Onam Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.