കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് ഓണാഘോഷം ‘വാക്കോണം-2023’ സംഘടിപ്പിച്ചു. രക്ഷാധികാരി റിയാസ് കാവുംപുറം ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ മനുഷ്യമനസ്സുകളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഒരുമയുടെയും പരസ്പര സഹവർത്തിത്വത്തിന്റെയും സന്ദേശം ഉദ്ഘോഷിക്കുന്ന പരിപാടികൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഹമീദ് വളാഞ്ചേരി അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് വളാഞ്ചേരി, ഇസ്മായീൽ കൂനത്തിൽ, ഷമീർ വളാഞ്ചേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഫാസിൽ പാറമ്മൽ സ്വാഗതവും ഫാരിസ് കല്ലൻ നന്ദിയും പറഞ്ഞു.നദീർ കാവുംപുറത്തിന്റെ നേതൃത്വത്തിൽ തയാറാക്കിയ വിഭവസമൃദ്ധമായ സദ്യയോടെ ഫഹാഹീൽ യൂനിറ്റി സെന്ററിൽ നടത്തിയ പരിപാടിയിൽ ഗെയിംസുകൾ, കുവൈത്തിലെ പ്രമുഖ മ്യൂസിക് ബാൻഡായ ഹൽവാസ് നയിച്ച ഗാനമേള തുടങ്ങിയവ സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് ബാസിത് പാലാറ, ശ്രീജിത്ത് വൈക്കത്തൂർ, ഫഹദ് പള്ളിയാലിൽ, ഫക്രുദ്ദീൻ കുളമംഗലം, ലത്തീഫ്, ഫസൽ കൊടുമുടി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.