കുവൈത്ത് സിറ്റി: എൻജിനീയറിങ് അലുമ്നി അസോസിയേഷനുകളുടെ കൂട്ടായ്മ കുവൈത്ത് എൻജിനീയേഴ്സ് ഫോറം (കെ.ഇ.എഫ്) ഓണാഘോഷം ഹവല്ലി അമേരിക്കൻ ഇന്റർനാഷനൽ സ്കൂളിൽ നടന്നു.‘ആർപ്പോണം-24’ എന്നുപേരിട്ട പ്രോഗ്രാം കെ.ഇ.എഫിന്റെ എട്ട് അലുമ്നി അസോസിയേഷൻ പ്രസിഡന്റുമാർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
ജനറൽ കൺവീനർ ഹനാൻ ഷാൻ മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ജനറൽ കൺവീനർ ഗംഗ പ്രസാദ് ഓണ സന്ദേശം നൽകി. കെ.ഇ.എഫ് ന്യൂസ് ലെറ്റർ ‘അസ്പിറേഷൻസ്’ ഡാറ്റ മാനേജ്മെന്റ് കൺവീനർ പ്രശാന്ത് വാര്യർ ജനറൽ കൺവീനർ ഹനാൻ ഷാനിന് നൽകി പ്രകാശനം ചെയ്തു. കെ.ഇ.എഫ് ചിൽഡ്രൻസ് ക്ലബിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നടന്നു. സന്തോഷ് എബ്രഹാം സ്വാഗതവും ആർട്സ് കൺവീനർ സനീജ് എബി തോമസ് നന്ദിയും പറഞ്ഞു.
അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കൈകൊട്ടിക്കളി, ഓണസദ്യയുടെ പ്രാധാന്യത്തെ വിളിച്ചോതിക്കൊണ്ട് കുട്ടികൾ അവതരിപ്പിച്ച ഉണ്ടോണം, സഞ്ജയ് ബബോയി ചെറിയാൻ സംവിധാനം ചെയ്ത നാടകം ‘മാർത്താണ്ഡവർമ’, ഹരി ഇന്ദ്രൻ സംവിധാനം ചെയ്ത സിനിമാറ്റിക് ഡ്രാമ ‘ഭ്രമലു’ എന്നിവ കാണികളുടെ പ്രശംസ പിടിച്ചടക്കി. മാവേലി എഴുന്നള്ളത്തും കൊട്ടിക്കലാശവും ഓണസദ്യയും ആഘോഷത്തിന്റെ മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.