കുവൈത്ത് സിറ്റി: കുവൈത്ത് കേരള സ്റ്റാര്‍ സംഘടിപ്പിച്ച റമദാന്‍ ഏകദിന ഓപൺ സെവന്‍സ് ടൂര്‍ണമെന്‍റിൽ എഫ്.സി മിഷ്‌രിഫ് വിജയികളായി. ആവേശകരമായ ഫൈനലിൽ ആഫ്രിക്കൻ കരുത്തുമായി വന്ന മാലി എഫ്.സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എഫ്.സി മിഷ്‌രിഫ് കപ്പിൽ മുത്തമിട്ടത്. ഇന്ത്യ, മാലി, ഐവറികോസ്റ്റ്, നേപ്പാള്‍, സിറിയ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ ടൂർണമെന്‍റിൽ അണിനിരന്നു.
വിജയികൾക്ക് കെഫാക് പ്രസിഡൻറ് ബിജു ജോണി, ജയ്സൽ ഫോർലൈൻ, സലീം കൂളൻറ്, കെഫാക് ട്രഷറർ തോമസ്, മാനേജ്മെന്‍റ് കമ്മിറ്റി അംഗങ്ങൾ, കുവൈത്ത് കേരള സ്റ്റാർസ് ഭാരവാഹികൾ എന്നിവർ ട്രോഫികളും കാഷ് അവാർഡും വിതരണം ചെയ്തു. യൂനുസ് (ഫഹാഹീൽ ബ്രദേഴ്സ്) ടോപ് സ്കോററായി. ഷൈജൽ (എഫ്.സി മിഷ്രിഫ്) മികച്ച ഗോൾ കീപ്പറായും ഇമ്മാനുവൽ (മാലി എഫ്.സി) മികച്ച കളിക്കാരനായും യഹിയ (മാലി എഫ്.സി) മികച്ച പ്രതിരോധ നിരക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.