കുവൈത്ത് സിറ്റി: അൽ വഫ്ര റോഡിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സബാഹ് അൽ അഹമ്മദ് ഏരിയക്ക് എതിർവശത്ത് വെള്ളിയാഴ്ചയാണ് അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഒരു കാർ പൂർണമായി തകരുകയും മറ്റേ വാഹനത്തിന്റെ മുൻഭാഗത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
അപകട വിവരമറിഞ്ഞ ഉടനെ സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് തൊട്ടടുത്ത ഫയർ സ്റ്റേഷൻ ജീവനക്കാരോട് സ്ഥലത്തെത്താൻ നിർദേശം നൽകി. സ്ക്വാഡ് എത്തിയപ്പോൾ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച നിലയിലായിരുന്നതായും ഉടൻ നടപടികൾ സ്വീകരിച്ചതായും വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.