കുവൈത്ത് സിറ്റി: ഒാൺലൈൻ തട്ടിപ്പിൽ കുവൈത്ത് പൗരന് 83,000 ദീനാർ നഷ്ടമായി. അപരിചിത അന്താരാഷ്ട്ര ഫോൺകാളിന് പ്രതികരിച്ചതാണ് ഇദ്ദേഹത്തിന് വിനയായത്. അന്താരാഷ്ട്ര സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഇടപാട് നടത്താറുണ്ടായിരുന്നു ഇദ്ദേഹം. ഫിനാൻഷ്യൽ ബ്രോക്കറേജ് കമ്പനിയിൽനിന്നാണെന്നു പറഞ്ഞ് വിളിച്ചയാൾ സിവിൽ െഎ.ഡി നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോദിച്ചു.
തുടർന്ന് സ്റ്റോക്ക് ഇടപാടുകൾ നടത്തണമെങ്കിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് പറഞ്ഞായിരുന്നു ഇത്. അരമണിക്കൂറിനകം 83,000 ദീനാർ ബാങ്ക് അക്കൗണ്ടിൽനിന്ന് പിൻവലിക്കപ്പെട്ടതായി സന്ദേശം ലഭിച്ചു.
ഫിനാൻഷ്യൽ ബ്രോക്കറേജ് കമ്പനിയുമായി ബന്ധപ്പെട്ടപ്പോൾ അവർ വിളിച്ചില്ലെന്ന് അറിയിച്ചു. സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുതെന്ന് സൈബർ ക്രൈം വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്.
ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നേരത്തേ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ബാങ്ക് തട്ടിപ്പുകൾക്കായി പ്രത്യേക ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.