കുവൈത്ത് സിറ്റി: കേരളത്തിൽ പ്രവാസി പുനരധിവാസ സാധ്യതകൾ പരീക്ഷിക്കാൻ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ രംഗത്ത്. ആദ്യപടിയായി ‘യാത്ര’ ഓൺലൈൻ ടാക്സി സർവിസ് കേരളത്തിൽ നടപ്പിലാക്കും. എല്ലാ ജില്ലയിലും മുൻ പ്രവാസി ഡ്രൈവർമാരുടെയും പെർമിറ്റ് ഉള്ള പ്രവാസികളായ എല്ലാ വാഹന ഉടമകളുടെയും ഓൺലൈൻ ടാക്സി സംവിധാനം നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ജൂലൈ എട്ടിന് കോഴിക്കോട് വിളിച്ചുചേർത്ത ആലോചന യോഗത്തിൽ യാത്ര ഡ്രൈവേഴ്സ് അസോസിയേഷൻ രൂപവത്കരിച്ചു.
ആദ്യ ഘട്ടത്തിൽ 1400 വാഹനങ്ങളിൽ സേവനം ലഭ്യമാക്കും. ജി.കെ.പി.എയുടെ സൊസൈറ്റി അംഗങ്ങൾ ആയ പ്രവാസികൾക്കും മുൻ പ്രവാസികൾക്കും വാഹനങ്ങൾ വാങ്ങിയോ നിലവിൽ ഉള്ളവക്ക് പെർമിറ്റ് നേടിയോ ഡ്രൈവറെ വെച്ച് ഇതിെൻറ ഭാഗമായി മാറാൻ അവസരം ഉണ്ട്. ഡ്രൈവറോ ജീവനക്കാരനോ വാഹന ഉടമയോ നിക്ഷേപകനോ നിർബന്ധമായും മുൻ പ്രവാസി ആവണം എന്നത് നിർബന്ധമാണ്.
ടാക്സി കാറുകൾ, ഗുഡ്സ് വാഹനങ്ങൾ, ലോറി, ടൂറിസ്റ്റ് വാഹനങ്ങൾ, ഓട്ടോറിക്ഷ, ജീപ്പ്, റെൻറൽ ബസ് തുടങ്ങിയവയുടെ സേവനം ഒാൺലൈനായി ലഭ്യമാക്കും. പ്രവാസി വനിതകളുടെ നിക്ഷേപങ്ങൾ സ്വീകരിച്ച് മുൻപ്രവാസികളായ വനിതകൾക്ക് പരിശീലനം നൽകി വനിതാ ടാക്സികൾക്കും ഭാവിയിൽ പദ്ധതിയുണ്ട്. തുടർനടപടികൾക്കായി ഏഴംഗ സമിതിയെ തിരഞ്ഞെടുത്തു. വിവരസാങ്കേതിക രംഗത്തെ പ്രമുഖരായ ഡെസ്പ്രോസ് ലീഡിങ് പ്രോഗ്രാമർ അജ്മൽ കാമ്പ്രത്ത്, ഷമീർ ഈരാറ്റുപേട്ട എന്നിവർ സാങ്കേതിക ഉപദേശങ്ങൾ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.