കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂളുകള്‍ തുറന്നതോടെ റോഡിൽ തിരക്കേറി. കഴിഞ്ഞ ദിവസങ്ങളിൽ രാവിലെയും വൈകീട്ടും റോഡിൽ വാഹനങ്ങളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. ഇന്ത്യന്‍ സ്കൂളുകൾക്ക് സമീപമുള്ള പ്രദേശങ്ങളിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായി. സ്വകാര്യ സ്കൂളുകളില്‍ സ്കൂൾ ബസുകള്‍ ഉണ്ടെങ്കിലും വലിയൊരു ശതമാനം രക്ഷിതാക്കളും സ്വന്തം വാഹനത്തിൽ കുട്ടികളെ കൊണ്ടുപോകുന്നവരാണ്. ചില റോഡുകളിലെ അറ്റകുറ്റപ്പണികളും ഗതാഗതക്കുരുക്കിന് കാരണമായി.
നിലവില്‍ സ്വകാര്യ സ്കൂളുകളാണ് പ്രവർത്തനം ആരംഭിച്ചത്. ഈ മാസത്തോടെ സർക്കാർ -അറബിക് സ്കൂളുകള്‍ കൂടി തുറക്കുന്നതോടെ ഗതാഗതപ്രശ്നം വീണ്ടും രൂക്ഷമാകുമെന്നാണ് സൂചന. ഓഫിസുകളും സ്കൂളുകളും ആരംഭിക്കുന്നത് ഒരേ സമയത്തായതിനാൽ റോഡിൽ വാഹനങ്ങൾ പെരുകുന്നതും ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാണ്.
അതിനിടെ, ഗതാഗതത്തിരക്ക് നിയന്ത്രിക്കാനായി ആഭ്യന്തര മന്ത്രാലയം ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വരുംദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് എല്ലാ പ്രധാന റോഡുകളും കാമറകൾ വഴി കൺട്രോൾ റൂമിൽനിന്ന് നിരീക്ഷിക്കും. അപകടമോ റോഡ് ബ്ലോക്കോ ഉണ്ടായാൽ വിവരം ഉടൻ ട്രാഫിക് പട്രോളിങ് വിഭാഗത്തിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.