കുവൈത്ത് സിറ്റി: ഇഫ്താർ സംഗമം സംഘടിപ്പിക്കുമെന്ന് കുവൈത്തിലെ 14 ജില്ലാ സംഘടനകളുടെയും കൂട്ടായ്മയായ 'കുട' ഭാരവാഹികൾ അറിയിച്ചു. അബ്ബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തിൽ വാർഷിക എക്സിക്യുട്ടിവ് യോഗം ചേർന്നു. ജനറൽ കൺവീനർ പ്രേംരാജിെൻറ (പൽപക്, പാലക്കാട്) നേതൃത്വത്തിൽ ചേർന്ന് തുടർപരിപാടികൾ ആസൂത്രണം ചെയ്തു. എം.എ. നിസാം (ട്രാക്ക്, തിരുവനന്തപുരം) സ്വാഗതം സ്വാഗതം പറഞ്ഞു. മുബാറക്ക് കാമ്പ്രത്ത് (കെഡബ്ല്യുഎ, വയനാട്) വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
കോവിഡ് കാരണം പ്രതികൂലമായ സാഹചര്യത്തിലും 'കുട' അംഗങ്ങളായ ജില്ലാ സംഘടനകളോട് ചേർന്ന് മാതൃകാപരമായ ഇടപെടലുകൾ നടത്തിയതായി യോഗം വിലയിരുത്തി. മേയ് മാസത്തിൽ വാർഷിക പൊതുയോഗം നടത്തി പുതിയ നേതൃത്വം ചുമതലയേൽക്കും. സി. ഹനീഫ്, ഷൈജിത്ത് (കെ.ഡി.എ, കോഴിക്കോട്) സുധൻ അവിക്കര (കെ.ഇ.എ, കാസർകോട്), ബഷീർ ബാത്ത (കെ.ഡി.എൻ.എ, കോഴിക്കോട്), വാസുദേവൻ, അനീഷ് (മാക്, മലപ്പുറം), എ.കെ. ജിയാഷ്, ബിജു സ്റ്റീഫൻ (ടെക്സാസ് തിരുവനന്തപുരം), പി. ലിജീഷ് (ഫോക്ക്, കണ്ണൂർ) എന്നിവർ സംസാരിച്ചു. റിയാസ് ഇല്യസ് തോട്ടത്തിൽ (കെ.ഡി.എൻ.എ, കോഴിക്കോട്) നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.