കുവൈത്ത് സിറ്റി: കുവൈത്ത് മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനത്തിെൻറ ആഭിമുഖ്യത്തിൽ 'സ്മാഷ് 2021' എന്ന പേരിൽ ഏകദിന ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിച്ചു. എം.സി.വൈ.എം ഡയറക്ടർ ഫാ. ജോൺ തുണ്ടിയത്ത് ഉദ്ഘാടനം നിർവഹിച്ചു. മാതൃസംഘടനയായ കെ.എം.ആർ.എം ഭാരവാഹികളും നിരവധി പ്രവർത്തകരും പങ്കെടുത്തു.
ഇൻറർ കെ.എം.ആർ.എം ഡബിൾസ്, ഇൻറർമീഡിയറ്റ് ഡബിൾസ്, അഡ്വാൻസ്ഡ് ഡബിൾസ് എന്നീ വിഭാഗങ്ങളിൽ നടത്തപ്പെട്ട മത്സരങ്ങൾക്ക് എം.സി.വൈ.എം പ്രസിഡൻറ് അനിൽ ജോർജ് രാജൻ, റിജോ വി. ജോർജ്, ജൂബി ജോർജ്, ബിറ്റൂ എബ്രഹാം എന്നിവർ നേതൃത്വം നൽകി. ബാഡ്മിൻറൺ സംഘടനയായ ഐബാക് അംഗങ്ങൾ കളികൾ നിയന്ത്രിച്ചു. 60 ടീമുകൾ മാറ്റുരച്ച ടൂർണമെൻറിലെ ഇൻറർ കെ.എം.ആർ.എം ഡബിൾസ് വിഭാഗത്തിൽ കോശി കെ. തയ്ക്കടവിൽ, സമീർ അബ്ദുൽ ടീം വിജയികളായി.
അജോ എസ് റസൽ, ഫിനോ മാത്യു പാട്രിക് ടീം രണ്ടാം സ്ഥാനം നേടി. ഇൻറർമീഡിയറ്റ് ഡബിൾസിൽ വി.ആർ. റെനി, എസ്.എം. സബീഹ് ടീം ഒന്നാം സ്ഥാനവും സുനിൽ എബ്രഹാം, ആൻറണി ജോസഫ് ടീം രണ്ടാം സ്ഥാനവും നേടി. അഡ്വാൻസ്ഡ് ഡബിൾസ് വിഭാഗത്തിൽ അജയ് വർഗീസ്, നസീബുദ്ദീൻ ടീം വിജയികളാവുകയും പ്രകാശ് മുട്ടേൽ, ബിബിൻ വി. ജോയ് ടീം രണ്ടാം സ്ഥാനം നേടി. സമാപന ചടങ്ങിൽ കെ.എം.ആർ.എം ആത്മീയ ഉപദേഷ്ടാവും എം.സി.വൈ.എം ഡയറക്ടറുമായ ഫാ. ജോൺ തുണ്ടിയത്ത്, കെ.എം.ആർ.എം ഭാരവാഹികൾ, കെ.എം.ആർ.എം അംഗങ്ങൾ, എം.സി.വൈ.എം ഭാരവാഹികൾ, എം.സി.വൈ.എം അംഗങ്ങൾ, പ്രധാന സ്പോൺസർ ആയിരുന്ന ഗൾഫ് അഡ്വാൻസ്ഡ് ടെക്നോളജി കമ്പനി പ്രതിനിധി കെ.എസ്. വർഗീസ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.