കെ.​ഐ.​സി ഈ​ദ് സം​ഗ​മ​ത്തി​ൽ ഹം​സ ബാ​ഖ​വി ഈ​ദ് സ​ന്ദേ​ശം ന​ൽ​കു​ന്നു

ഈ​ദ് സം​ഗ​മ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ​ദു​ൽ ഫി​ത്ർ ദി​ന​ത്തി​ൽ ഈ​ദ് സം​ഗ​മ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും സം​ഘ​ടി​പ്പി​ച്ചു. ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​ഐ.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ ഇ​ല്യാ​സ് മൗ​ല​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ ചെ​യ​ർ​മാ​ൻ ഹം​സ ബാ​ഖ​വി ഈ​ദ് സ​ന്ദേ​ശം ന​ൽ​കി. മാ​ന​വി​ക ഐ​ക്യ​ത്തി​ന്റെ സ​ന്ദേ​ശ​മാ​ണ് ഈ​ദ് ന​ൽ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. റ​മ​ദാ​നി​ൽ നി​ന്ന് ആ​ർ​ജി​ച്ചെ​ടു​ത്ത പാ​ഠ​ങ്ങ​ൾ മ​റ്റു​ള്ള​വ​ർ​ക്ക് ഗു​ണം ചെ​യ്യാ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ഷ്‌​റ​ഫ്‌ അ​ൻ​വ​രി, യൂ​സു​ഫ് ഫ​റോ​ക്, ബ​ദ്റു​ദ്ദീ​ൻ, ഇ​സ്മാ​യി​ൽ വെ​ള്ളി​യോ​ത്ത്, അ​ബ്ദു​റ​ഹീം ഹ​സ​നി, നാ​സ​ർ മൗ​ല​വി, ഹ​സ​ൻ ത​ഖ്‌​വ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സി​ദ്ദീ​ഖ്‌ കൊ​ടു​വ​ള്ളി, ഇം​തി​നാ​ൻ ഇ​ഖ്ബാ​ൽ, മു​ഹ​മ്മ​ദ്‌ റി​യാ​സ് എ​ന്നി​വ​ർ ഗാ​നം ആ​ല​പി​ച്ചു. മു​ഹ​മ്മ​ദ്‌ അ​മീ​ൻ മു​സ്‌​ലി​യാ​ർ സ​മാ​പ​ന പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. സൈ​നു​ൽ ആ​ബി​ദീ​ൻ ഫൈ​സി സ്വാ​ഗ​ത​വും മു​നീ​ർ പെ​രു​മു​ഖം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Organized Eid Gathering and Prayer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.