കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക കൂട്ടായ്മയായ വാക്ക് അംഗങ്ങൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
പ്രമുഖ ആതുര സേവന ശൃംഘലയായ മെഡക്സ് മെഡിക്കൽ ഗ്രൂപ്പുമായി സഹകരിച്ച് ഫഹാഹീൽ ക്ലിനിക്കിലാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പ് നിരവധിയാളുകൾക്ക് പ്രയോജനപ്രദമായി. ഷുഗർ, കൊളസ്ട്രോൾ, രക്ത സമ്മർദം മുതലായ ജീവിത ശൈലീരോഗങ്ങൾ കണ്ടെത്താനുള്ള ലാബ് ടെസ്റ്റുകളും ഡോക്ടർ കൺസൽട്ടേഷനും ഉൾപ്പെടുത്തിയുള്ളതായിരുന്നു മെഡിക്കൽ ക്യാമ്പ്.
ക്യാമ്പിന് വാക്ക് പ്രസിഡൻറ് ഷമീർ വളാഞ്ചേരിയുടെ നേതൃത്വത്തിലുള്ള എക്സിക്യുട്ടിവ് കമ്മിറ്റി, വാക്ക് മെഡിക്കൽ വിങ്ങ്, മെഡക്സ് ഓപറേഷൻ മാനേജർ ഷബീർ, ഡോ. ഷമിമ കുരുണിയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.