കുവൈത്ത് സിറ്റി: മലങ്കര സഭാതർക്കത്തിൽ സുപ്രീം കോടതിയിൽനിന്ന് ലഭിച്ച അന്തിമവിധി അട്ടിമറിക്കുന്ന തരത്തിലുള്ള കേരളസർക്കാറിന്റെ നിയമനിർമാണ ശ്രമത്തിനെതിരെ കുവൈത്ത് ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പ്രതിഷേധിച്ചു.
സെന്റ് ബേസിൽ ദേവാലയത്തിൽ നടന്ന യോഗത്തിൽ സോണൽ സെക്രട്ടറി സോജി വർഗീസ് പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സോണൽ പ്രസിഡന്റും സെന്റ് തോമസ് ഇടവക വികാരിയുമായിരിക്കുന്ന ഫാ. എബ്രഹാം പി.ജെ. അധ്യക്ഷത വഹിച്ചു.
സെന്റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ. ജോൺ ജേക്കബ്, സെന്റ് ബേസിൽ ഇടവക വികാരി ഫാ. മാത്യു എം. മാത്യു, കേന്ദ്ര കമ്മിറ്റിയംഗം ദീപ് ജോൺ, കൊൽക്കത്ത ഭദ്രാസന ജോയന്റ് സെക്രട്ടറി ഷൈജു വർഗീസ്, കുവൈത്തിലെ യുവജനപ്രസ്ഥാനം യൂനിറ്റുകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജനപ്രസ്ഥാനം, സെന്റ് തോമസ് പഴയ പള്ളി യുവജനപ്രസ്ഥാനം, സെന്റ് ബേസിൽ യുവജന പ്രസ്ഥാനം, സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം എന്നിവിടങ്ങളിൽനിന്നുള്ള ഭാരവാഹികൾ, സെന്റ് ബേസിൽ ഇടവക കൈക്കാരൻ എം.സി. വർഗീസ്, ഇടവക സെക്രട്ടറി ബിനീഷ് കുര്യൻ എന്നിവർ യോഗത്തിൽ സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.