കുവൈത്ത് സിറ്റി: മുബാറകിയ മാർക്കറ്റുകളിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടിച്ചെടുത്തു. മാർക്കറ്റുകളിൽ മാംസം, മത്സ്യം, പച്ചക്കറി വിഭാഗങ്ങളിൽ നിരവധി നിയമലംഘനങ്ങൾ പരിശോധനാ സംഘങ്ങൾ കണ്ടെത്തി. ഉപയോഗയോഗ്യമല്ലാത്ത 124 കിലോഗ്രാം ഭക്ഷണം നീക്കം ചെയ്തു. ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ മൂന്ന് കടകളും പരിശോധനക്കിടെ അടപ്പിച്ചു.
ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും സുരക്ഷയും ഉറപ്പുവരുത്തുക, ആരോഗ്യകരമായ അവസ്ഥയിൽ അവ ഉപഭോക്താക്കളിലേക്ക് എത്തുമെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യത്തിൽ പരിശോധന തുടരുമെന്നും ഫുഡ് ആൻഡ് ന്യൂട്രീഷൻ പബ്ലിക് അതോറിറ്റി കാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ടർ അബ്ദുല്ല അൽ സിദ്ദിഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.