കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി കുവൈത്ത് കമ്മിറ്റി ഇഫ്താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാർ പങ്കെടുത്ത ഇഫ്താർ സംഗമം നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഒ.എൻ.സി.പി വൈസ് പ്രസിഡന്റ് പ്രിൻസ് കൊല്ലപ്പിള്ളി സ്വാഗതം പറഞ്ഞു.
പ്രസിഡന്റ് ജീവസ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു.മുഹമ്മദ് അമീൻ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ശതാബ് അൻജും (ബിഹാർ), സണ്ണി മിറാൻഡ (കർണാടക), ഒടി ചിന്ന (തെലങ്കാന), ബേബി ഔസേഫ് (കേരള അസോസിയേഷൻ), ഹമീദ് കേളോത്ത് (ഒ.ഐ.സി.സി), എൽദോ (ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്സ്), അബ്ദുല്ല അസീസ് (അസിസ്റ്റൻറ് ജന. മാനേജർ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്), വിവിധ സംഘടന പ്രതിനിധികളായ സുബിൻ അറക്കൽ, സത്താർ കുന്നിൽ, സലിംരാജ്, ഓമനക്കുട്ടൻ, വിനയൻ, വി.പി. മുകേഷ്, ഷൈജിത്, അലക്സ് മാത്യു, ബത്തേർ വൈക്കം, കൃഷ്ണകുമാർ, അനിൽകുമാർ, ബിജു കടവി, രാജീവ് നടുവിലേമുറി, തോമസ് മാത്യു കടവിൽ, ശ്രീകുമാർ പിള്ള എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഒ.എൻ.സി.പി കുവൈത്ത് രക്ഷാധികാരി ജോൺ തോമസ്, ട്രഷറർ രവീന്ദ്രൻ, മറ്റു ഭാരവാഹികളായ അശോകൻ തിരുവനന്തപുരം, നോയൽ പിന്റോ, ശ്രീബിൻ, അബ്ദുൽ അസീസ് കാലിക്കറ്റ് എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി അരുൾരാജ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.