കുവൈത്ത് സിറ്റി: കോഴിക്കോട് പുതിയങ്ങാടി അത്താണി പാലിയേറ്റിവിന് കുവൈത്ത് ചാപ്റ്റർ അംഗങ്ങളായ ടി.പി. ഷബീറും എ.കെ. ഹുസൈനും സംഭാവന ചെയ്ത ഒാക്സിജൻ കോൺസെൻട്രേറ്റർ എ.കെ. ഹുസൈനിൽനിന്ന് അത്താണി സെക്രട്ടറി പ്രേംരാജ് ഏറ്റുവാങ്ങി. കോവിഡ് കാലത്ത് 50,000 രൂപ വിലയുള്ള നാല് ഒാക്സിജൻ കോൺസെൻട്രേറ്ററാണ് അത്താണി നാടിന് സമർപ്പിച്ചത്. നാലും അഭ്യുദയകാംക്ഷികൾ സംഭാവന ചെയ്തതാണ്.
ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗം എ.കെ. അഫ്സൽ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ എൻ. ബഷീർ, സഫിയ, കെ. ബഷീർ എന്നിവർ സംസാരിച്ചു. മറ്റു എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. അഹമ്മദ് കോയ, ടി.പി. ഷൗക്കത്ത്, എം.എ. സലിം, സക്കറിയ, മാലിനി, സ്വാമി എന്നിവർ പങ്കെടുത്തു. സക്കറിയ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.